അങ്കമാലി: നൂതന സാങ്കേതിക വിദ്യയിലൂടെ പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളെക്കുറിച്ചുള്ള ഇന്റർനാഷണൽ കോൺഫ്രൻസിനു ഇന്ന് രാവിലെ പത്തിന് അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ തുടക്കമാകും. കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ ശ്രീജിത്ത് കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനാകും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗം നടത്തുന്ന അന്തർദേശീയ സമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സ് അസോസിയേഷനും, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി, ആൻഡ് എൻവിയോൺമെൻറ്, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, കൊച്ചിൻ ഷിപ്പ്യാർഡ്, അർജുന നാച്ചുറൽസ്, നെസ്റ്റ് ഡിജിറ്റൽസ് സുഡ് കെമി ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവർ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ.വി. ജേക്കബ് തോമസ്, ഡോ.ആർ.അർച്ചന, റബിയ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകും .