അങ്കമാലി: ഡി.വൈ.എഫ്.ഐ നായത്തോട് സൗത്ത് ഫുട്ബാൾ ടൂർണമെന്റ് സംഘാടക സമിതിയും, രാജേഷ് കുമാർ കെ.കെ. മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് അവധിക്കാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് നായത്തോട് എ.കെ.ജി ഗ്രൗണ്ടിൽ തുടങ്ങി. 8 മുതൽ 15 വയസ് വരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി. വൈ ഏല്യാസ് അദ്ധ്യക്ഷനായി. മുൻ സന്തോഷ് ട്രോഫി താരവും വിവ കേരള താരവുമായ ഒ.കെ. ജാവൈദ് മുഖ്യാതിഥിയായി. ഫുട്ബാൾ ടൂർണമെന്റ് സംഘാടക സമിതി ഭാരവാഹികളായ ജിജോ ഗർവാസീസ്, വി .കെ. രാജൻ, പി. ആർ. രജീഷ്, എം.എസ്.സുബിൻ, രാജേഷ് കുമാർ കെ.കെ. മെമ്മോറിയൽ ട്രസ്റ്റ് അംഗം രഥീഷ് കുമാർ കെ. മാണിക്യമംഗലം തുടങ്ങിയവർ സംസാരിച്ചു.