marathon
ഓറഞ്ച് മിനി മാരത്തൺ

കൊച്ചി: ഓറഞ്ച് റണ്ണേഴ്സ് ക്ളബ് സംഘടിപ്പിക്കുന്ന മിനി മാരത്തൺ ഏഴിന് കൊച്ചിയിൽ നടക്കും. സ്ത്രീശാക്തീകരണം, കുട്ടികളുടെ സുരക്ഷ എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

രാവിലെ ആറിന് രാജേന്ദ്രമൈതാനത്ത് നിന്ന് മാരത്തൺ ആരംഭിക്കും. 12, നാല് കിലോമീറ്ററുകൾ, ഫാമിലി ഫൺ റൺ എന്നീ വിഭാഗങ്ങളിലാണ് മത്സരം. 12 വയസിൽ താഴെയുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാം. വിജയികൾക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റകളും സമ്മാനിക്കും.

ലഹരിവിപത്തിനെതിരെ കുട്ടികളെ ബോധവത്കരിക്കാനും ശാരീരികവും മാനസികവുമായ ഉന്നതിക്കും കായികവിനോദങ്ങൾ സഹായിക്കുമെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം. പങ്കെ‌ടുക്കാൻ www.orangerunners,com ൽ രജിസ്റ്റർ ചെയ്യണം.