 
കൊച്ചി: സ്വന്തം വീട് കോൺഗ്രസ് പതാകയുടെ നിറമടിച്ചും രാഹുൾ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹൈബി ഈഡൻ എന്നിവരുടെ ചിത്രങ്ങൾ വരച്ചും തിരഞ്ഞെടുപ്പ് പ്രചാരണവേദിയാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. നോബൽകുമാർ.
വൈപ്പിൻ ദ്വീപിലെ ചെറായിയിലെ വീടാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രത്തിന് താഴെ 'ഇന്ത്യക്ക് വോട്ട് ചെയ്യു, ഇന്ത്യയെ രക്ഷിക്കൂ" എന്ന മുദ്രാവാക്യം പതിച്ചിട്ടുണ്ട്. ഹൈബി ഈഡന്റെ ചിത്രം വരച്ച് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയും എഴുതിയിട്ടുണ്ട്.
രാഹുൽ ഗാന്ധി നയിക്കുന്ന സർക്കാർ അധികാരത്തിൽ വരുന്നതു വരെ തന്റെ വീട് കോൺഗസ് ആശയങ്ങളുടെ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് നോബൽകുമാർ പറഞ്ഞു. ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഭാരത് ജോഡോ യാത്രക്കും തന്റെ വീട് പ്രചാരണത്തിനായി നോബൽ ഉപയോഗിച്ചിരുന്നു