 
ചോറ്റാനിക്കര : എസ്. എൻ. ഡി.പി.യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ മേവള്ളൂർ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പതിനെട്ടാമത് പ്രതിഷ്ഠാവാർഷികാഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വ എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി. ടി. അജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അച്ചു ഗോപി സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർ യൂ എസ് പ്രസന്നൻ സംഘടനാ സന്ദേശം നൽകി. വനിതാ സംഘം കൗൺസിലർ ആശ അനീഷ്, സി. ടി. സിബി, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അക്ഷയ് കെ. എസ്,അജിൽ പി. മോഹനൻ എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിലെ മേൽശാന്തി അഖിൽശാന്തി ശോഭനൻ ശാന്തി എന്നിവരുടെ നേതൃത്വത്തിൽ നവീകരണ കലശം, ഗണപതി ഹോമം, മഹാ മൃത്യുഞ്ജയഹോമം, ദീപാരാധന, അഷ്ടബന്ധ ലേപനം,എന്നീ ചടങ്ങുകളും തങ്കമ്മ ഉല്ലലയുടെനേതൃത്വത്തിൽസർവ്വശ്വര്യവിളക്ക് പൂജയുംഉണ്ടായിരുന്നു. താലപ്പൊലി,മഹാപ്രസാദം ഊട്ട്എന്നിവയും കലാമത്സരങ്ങളും ആലപ്പുഴ ബ്ലു ഡയമണ്ട്സ് ന്റെ ഗാനമേളയും ഉണ്ടായിരുന്നു.