 
കുറുപ്പംപടി: ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ പ്രിൻസ് മാത്യു നിർവഹിച്ചു. കായിക അദ്ധ്യാപിക സിബി എൽദോസിന്റെ നേതൃത്വത്തിൽ ഹോക്കി, ഫുട്ബാൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, ഖോ ഖോ, അത്‌ലറ്റിക്സ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം. 10 വയസ്സിന് മുകളിലുള്ള ഏതൊരു കുട്ടിക്കും സൗജന്യമായി ക്യാമ്പിൽ പങ്കെടുക്കാം. ഉദ്ഘാടനചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ഷീബ കെ. മാത്യു, ക്രാരിയേലി സെന്റ് മേരീസ് ചർച്ച് ട്രസ്റ്റിമാരായ സാജു കുര്യാക്കോസ്, ഒ.കെ. ബിജു, സ്കൂൾ ബോർഡ് മെമ്പർ ബൈജു വർഗീസ് എന്നിവർ പങ്കെടുത്തു.