കോലഞ്ചേരി : കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പയറിംഗിനും ഇലക്ട്രോണിക്സ് സ്കിൽ ട്രെയിനിങ്ങിനുമായി ആരംഭിച്ച സർവീസ് സെന്റർ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ആർ. അനിലൻ ഉദ്ഘാടനം ചെയ്തു. മാനേജർ വി. മോഹനൻ, സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ, പ്രിൻസിപ്പൽ ഡോ. എസ്. ജോസ് എന്നിവർ പങ്കെടുത്തു. തുടർന്ന് പുതിയ എൽ.ഇ.ഡി ബൾബ് ഉണ്ടാക്കുന്നതിനും പഴയത് റിപ്പയർ ചെയ്യാനുമുള്ള ട്രെയിനിംഗ് നടന്നു. പുതുതായി ഉണ്ടാക്കിയ ബൾബുകളുടെ വിതരണോദ്ഘാടനം ഇലക്ട്രോണിക്സ് വകുപ്പ് മേധാവി ഡോ. ദീപക്, സെന്റർ ഇൻചാർജ് അസിസ്റ്റന്റ് പ്രൊഫ. നിത എസ്. ഉണ്ണിയും നിർവഹിച്ചു.