mudakkuzha
മുടക്കുഴ തുരുത്തി പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തപ്പെടുന്ന സൗജന്യ ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: തുരുത്തി ഗ്രാമോദ്ധാരണ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാ യി വാസ്ക്കോ തുരുത്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുടക്കുഴ തുരുത്തി പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടിലെ സൗജന്യ ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് എ.ബി.സനികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്ലബ്‌ സെക്രട്ടറി വി. ബെറിൻ,​ വായനശാല പ്രസിഡന്റ് വിനോജ്, വാർഡ് മെമ്പർ അനാമിക ശിവൻ,​ ക്ലബ് പ്രസിഡന്റ് കെ. എസ്. വിനോദ് എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ 50 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.