kavumpuram-road
ഫോട്ടോ അടിക്കുറിപ്പ്: കൂവപ്പടി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാവുംപുറം - കീച്ചേരി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാവുംപുറം കീച്ചേരി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, പഞ്ചായത്ത് അംഗം ജിജി ശെൽവരാജ്, വാർഡ് വികസന സമിതിയംഗങ്ങളായ അജി വാഴപ്പനാലി,സജി ജോസഫ്,​ ടി. ഡി. ശെൽവരാജ്, കെ. പി. സണ്ണി ബാബു കളമ്പാട്ടുകുടി, എം. കൃഷ്ണമോഹൻ, പത്മിനി രാഘവൻ,​ നിബിൻ പോളി എന്നിവർ പങ്കെടുത്തു.