പെരുമ്പാവൂർ : ഏപ്രിൽ 26ന് നടക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പ് ഇന്ത്യയെ വീണ്ടെടുക്കാനാണെന്ന് വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദ്. അത് കൊണ്ട് തന്നെ യു.ഡി.എഫ് പ്രവർത്തകർ അരയും തലയും മുറുക്കി തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമാകണമെന്നും അവർ പറഞ്ഞു. വാഴക്കുളം നോർത്ത് മണ്ഡലം മൗലൂദ്പുര 1, 2 ബൂത്തുകളുടെ യു.ഡി.എഫ് സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നുഷാജിത നൗഷാദ്. ഗ്രാമപഞ്ചായത്തംഗം സുധീർ മുച്ചേത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷറഫ് തേനൂർ, ബ്ലോക്ക് പഞ്ചായത്തംഗം ഷമീർ തുകലിൽ, മുൻ ഗ്രാമപഞ്ചായത്തംഗം ഷാനവാസ് മുച്ചേത്ത്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എ. നൗഷാദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.