പറവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പര്യടനം 6ന് വടക്കേക്കര പഞ്ചായത്തിൽ നിന്ന് ആരംഭിക്കും. 5ന് വൈകിട്ട് ആറിന് മൂത്തകുന്നം കവലയിൽ നടക്കുന്ന സമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. വടക്കേക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, പുത്തൻവേലിക്കര എന്നീ പഞ്ചായത്തുകളിലാണ് ആദ്യദിവസ പര്യടനം.