പറവൂർ: പുത്തൻവേലിക്കര സമന്വയ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വോളിബാൾ ടൂർണമെന്റ് പുത്തൻവേലിക്കര സ്റ്റേഷൻകടവിൽ സമന്വയ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആറിന് ഫൈനൽ മത്സരത്തോടെ സമാപിക്കും. മുൻ അന്തർദേശീയ വോളിബാൾതാരം വി.എ. മൊയ്തീൻ നൈന ഉദ്ഘാടനം ചെയ്തു. പി.പി. ജോസ് അദ്ധ്യക്ഷനായി. നടി അഞ്ജലി നായർ, ബാലതാരം ആവണി എന്നിവർ മുഖ്യാതിഥികളായി. വൈകിട്ട് ഏഴിനാണ് മത്സരം. വിജയികൾക്ക് അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ട്രോഫികൾ സമ്മാനിക്കും.