പെരുമ്പാവൂർ: ഗുരു ഒരു തത്വമാണ്, രൂപമല്ലെന്ന് എറണാകുളം ശ്രീശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ. പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖയുടെ ഗുരുകൃപ പ്രാർത്ഥന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഗുരു അറിവാണ്. ഗുരുവിന്റെ ദർശനം ഗുരു അവതരിപ്പിച്ചിരിക്കുന്നത് തന്റെ കൃതികളിലൂടെയാണ്. ഗുരുദർശനത്തിന്റെ പഠനം ആരംഭിക്കണ്ടത് കുടുംബങ്ങളിൽ നിന്നാണെന്നും സ്വാമി പറഞ്ഞു. ശാഖ പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ, രക്ഷാധികാരി അനിത ദിനേശ്, കൺവീനർ വത്സല രവികുമാർ, എം.എസ്. സജികുമാർ എന്നിവർ പങ്കെടുത്തു.