പെരുമ്പാവൂർ: കുട്ടികൾക്കായുള്ള 33-ാം തോട്ടുവ മംഗളഭാരതി വൈജ്ഞാനിക സഹവാസ ക്യാമ്പ് ആരംഭിച്ചു. രാവിലെ ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്ക് ശേഷം സ്വാമിനി കൃഷ്ണമയി രാധാദേവി, സ്വാമിനി ത്യാഗീശ്വരി ഭാരതി എന്നിവർ പ്രവചനം നടത്തി. എറണാകുളം ശ്രീശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കോട്ടയം ശ്രീനാരായണ ഗുരു ഹോമം സ്റ്റഡി സെന്റർ ഡയറക്ടർ പി.കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഫാ തോമസ് പോൾ റമ്പാൻ അനുഗ്രഹപ്രഭാഷണം നടത്തി. ട്രാവൻകൂർ സിമിന്റ്സ് ലിമിറ്റഡ് ചെയർമാൻ ബാബു ജോസഫ്, എസ്.സുനിൽകുമാർ, ഗുരുകുല ബാലലോകം താലൂക്ക് കൺവീനർ കെ.എസ്. അഭിജിത്, എം.ജി. റെന്നിഷ് എന്നിവർ പങ്കെടുത്തു. കുട്ടികളോടൊപ്പം എന്ന വിഷയത്തിൽ ഇ.വി നാരായണൻ മാസ്റ്റർ പഠനക്ലാസ് നയിച്ചു. എഴിന് സമാപിക്കും.