കൊച്ചി: ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂൾ അവധിക്കാല സ്‌പോർട്‌സ് പരിശീലന സമ്മർ ക്യാമ്പ് ആരംഭിച്ചു. ഫുട്‌ബാൾ ബാസ്‌ക്കറ്റ്‌ബോൾ കബഡി, ഖോ ഖോ, അതിലറ്റിക്‌സ് എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്. പിടിഎ പ്രസിഡന്റ് ഡാനിയൽ ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ വ. എസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മിനി എ. സ്വാഗതവും സ്‌കൂൾ ലോക്കൽ അസിസ്റ്റന്റ് മാനേജർ ഫാദർ ജോർജ് സെബിൻ പതാക ഉയർത്തി. കായിക അദ്ധ്യാപകൻ എമേഴ്‌സലിൻ ലൂയിസ് ‘കായിക ജീവിതവും ആരോഗ്യവും’ എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണവും നടത്തി.