udf
ഇടുക്കി പാർലമെന്റ് സ്ഥാനർത്ഥി ഡീൻ കുര്യാക്കോസ് നെടുങ്കണ്ടത്തെ കടയിലെത്തിയപ്പോൾ സ്ഥാനാർത്ഥിയോടൊപ്പം സെൽഫിയെടുക്കുന്ന പെൺകുട്ടി

മൂവാറ്റുപുഴ : ഇടുക്കി പാർലമെന്റ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് നെടുങ്കണ്ടത്തും പരിസര പ്രദേശങ്ങളിലുമാണ് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനം നടത്തിയത്. നെടുങ്കണ്ടം പള്ളിയിൽ വിശ്വാസികളെ കണ്ട് വോട്ട് തേടിയ ശേഷം കടകളും സ്ഥാപനങ്ങളും കയറി വോട്ട് അഭ്യർത്ഥിച്ചു. വ്യക്തികളെ നേരിൽ കണ്ട ശേഷം മരണ വീടുകളും സന്ദർശിച്ചു. ഉച്ചക്ക് ശേഷം നെടുങ്കണ്ടം പാർട്ടി ഓഫിസിൽ എത്തി തുടർ പ്രവർത്തനങ്ങൾ വിലയിരുത്തി. വൈകിട്ട് ഉടുമ്പൻചോലയിൽ നിയോജകമണ്ഡലം കൺവെൻഷനിലും ഡീൻ കുര്യാക്കോസ് പങ്കെടുത്തു.