കൊച്ചി: പ്രവാസി സംഘടനയായ ഇടത്തിന്റെ നേതൃത്വത്തിൽ പല്ലാരിമംഗലം കൂവള്ളൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് രണ്ട് പെഡസ്റ്റൽ ഫാനുകൾ നൽകി. സിപിഐ ലോക്കൽ സെക്രട്ടറി എം.എം ബക്കർ മെഡിക്കൽ ഓഫീസർ ഡോ. പി ശ്രീലക്ഷ്മിക്ക് ഫാനുകൾ കൈമാറി. ഇടം വൈസ് പ്രസിഡന്റ് കെ.എസ് ഷൗക്കത്തലി അദ്ധ്യക്ഷനായി. ഒ.ഇ അബ്ബാസ്, ബിജു വർഗീസ്, എൻ.എസ് ഷിജീബ്, അജിൽസ് ഒ. ജമാൽ, മുഹ്‌സിൻ സി. മുഹമ്മദ്, ആര്യ വിജയൻ, സീനത്ത് മൈതീൻ എന്നിവർ സംസാരിച്ചു.