iit
ഐ.ഐ.ടി മദ്രാസ് ടെക്‌ഫെസ്റ്റ്;

കൊച്ചി: ഐ.ഐ.ടി മദ്രാസ് സിവിൽ എൻജി​നി​യറിംഗ് വിഭാഗം ടെക്‌ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ ഡിസൈൻ മത്സരത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഒഫ് എൻജിനി​യറിംഗ് വിദ്യാർത്ഥികൾക്ക് വിജയം. മൂന്നാം വർഷ സിവിൽ എൻജിനി​യറിംഗ് വിദ്യാർത്ഥികളായ സിദ്ധാർത്ഥ്. ജെ, ശ്രുതി അശോക്, നന്ദിത. എസ്.പി എന്നിവരാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

ഭൂചലന പ്രതിരോധശേഷിയുള്ള അടിത്തറ നിർമ്മാണം ആയിരുന്നു മത്സരവിഷയം. മാർച്ച് 29 മുതൽ 31, വരെ നടന്ന ടെക്‌നിക്കൽ ഫെസ്റ്റിൽ ഫൈനലിൽ പ്രവേശനം നേടിയ എട്ടു ടീമുകളിൽ ടീമുകളിൽ അഞ്ചെണ്ണവും കുസാറ്റിന്റെ സ്‌കൂൾ ഒഫ് എൻജിനി​യറിംഗിൽ നിന്നുള്ളതായിരുന്നു.