ph
തണ്ണീർ പന്തലിന്റെ ഉദ്‌ഘാടനം സഹകരണ വകുപ്പ് ആലുവ താലൂക്ക് (ഓഡിറ്റ് )അസിസ്റ്റൻറ് ഡയറക്ടർ അജീഷ് ജോസ് നിർവ്വഹിക്കുന്നു..

കാലടി : പുതിയേടം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുതിയേടത്ത് തണ്ണീർ പന്തൽ പ്രവർത്തനം തുടങ്ങി.തണ്ണീർ പന്തലിന്റെ ഉദ്‌ഘാടനം സഹകരണ വകുപ്പ് ആലുവ താലൂക്ക് (ഓഡിറ്റ് )അസിസ്റ്റൻറ് ഡയറക്ടർ അജീഷ് ജോസ് നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ടി .ഐ . ശശി അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എം.ജി .ശ്രീകുമാർ, വി. ഒ. പത്രോസ്, കെ. യു. അലിയാർ, കെ.കെ. രാജേഷ് കുമാർ, സെക്രട്ടറി എം.ബി. സിനി എന്നിവർ പങ്കെടുത്തു .