 
മൂവാറ്റുപുഴ : തൊടുപുഴ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ട് അഭ്യർത്ഥിച്ച് എൽ. ഡി .എഫ് സ്ഥാനാർഥി ജോയ്സ് ജോർജ്. രാവിലെ കൊടികുത്തിയിൽ വർക്ക് ഷോപ്പ് തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് മുട്ടം ജില്ലാ കോടതിയിൽ എത്തി അഭിഭാഷകരെ കണ്ടു. പഴയകാല സഹപ്രവർത്തകരെ കണ്ട് വോട്ട് അഭ്യർത്ഥിച്ച ജോയ്സ് ജോർജ് അവർക്കൊപ്പം ചായകുടിച്ചാണ് പിരിഞ്ഞത്. പിന്നീട് സേവിയേഴ്സ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളെ സന്ദർശിച്ചു. തുടർന്ന് തൊടുപുഴയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം ഗ്രാമീണ മേഖലയായ മുള്ളരിക്കുടിയിലും പട്ടയക്കുടിയിലും എത്തി വോട്ട് തേടി. പട്ടയക്കുടിയിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി മുള്ളരിങ്ങാട് അവസാനിച്ചു. മുള്ളരിങ്ങാട് നിറപ്പകിട്ടാർന്ന സ്വീകരണ ചടങ്ങിൽ കൊന്നപ്പൂക്കൾ നൽകിയും ഷാളണിയിച്ചും സ്ഥാനാർത്ഥിയെ വരവേറ്റു.
ജോയ്സ് ഇന്ന് മാമലകണ്ടത്ത്
പാർലമെന്റ് അംഗമായിരുന്ന കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വൈകാരികമായി ഇടപെട്ട റോഡ് നിർമ്മാണവും നിരാഹാര സമരവും നടന്ന മാമലക്കണ്ടത്ത് എൽ.ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് വോട്ട് അഭ്യർത്ഥിച്ച് ഇന്ന് എത്തും.