മൂവാറ്റുപുഴ : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് നാളെനാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 10 ന് ചെറുതോണിയിൽ നിന്നും പുറപ്പെട്ട് വെള്ളപ്പാറ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം പൈനാവ് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തും. അവിടെ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളോടൊപ്പം കളക്ട്രേറ്റിലെത്തി 11 ന് പത്രിക സമർപ്പിക്കും. തുടർന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.