കൊച്ചി: ജില്ലയിൽ കടലാക്രമണ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഉപകരണങ്ങളും മാറ്റിസ്ഥാപിക്കാൻ നിർദ്ദേശം നൽകി. രാത്രിയിലാണ് കടൽക്ഷോഭം ഉണ്ടാവാൻ സാദ്ധ്യത. കഴിഞ്ഞദിവസം പുതുവൈപ്പ് ഭാഗത്ത് ഉണ്ടായ കടലേറ്റത്തിൽ ഇതുവരെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.