കൊച്ചി: സിറോമലബാർ സഭാ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന നടപ്പാക്കാൻ സാധിക്കാത്ത അഡ്മിനിസ്‌ട്രേറേറ്റർ വിശ്വാസികളിൽ നിന്ന് ജീവകാരുണ്യനിധി 2024 എന്ന പേരിൽ പണം പിരിക്കുന്നതിൽ കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ.) അതിരൂപത നേതൃയോഗം പ്രതിഷേധിച്ചു.
വിശ്വാസികൾ പിരിവ് ബഹിഷ്‌കരിക്കണം. അർഹതപ്പെട്ടവർക്ക് സഹായം നൽകാം. ഏകീകൃത ബലി അർപ്പണം നീണ്ടുപോയാൽ കാക്കനാട് സഭാ ആസ്ഥാനത്ത് ഉപവാസസമരം ആരംഭിക്കും.
ചെയർമാൻ ഡോ.എം.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. പോൾ ചെതലൻ, ഷൈബി പാപ്പച്ചൻ, ബാബു ആട്ടൂക്കാരൻ,ബിജു നെറ്റിക്കാടൻ , ലിപിൻ മലേക്കുടി,സി.വിഡേവീസ്, അനി പോൾ എന്നിവർ പ്രസംഗിച്ചു.