നെടുമ്പാശേരി: കാണാതായ ഗൃഹനാഥന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. ചെറായി മുനമ്പം സ്വദേശി തെക്കെ അടുവാശേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സോമന്റെ (52) മൃതദേഹമാണ് പെരിയാറിന്റെ കൈവഴിയായ കണ്ടന്തുരുത്ത് പടിഞ്ഞാറേഭാഗത്ത് കണ്ടെത്തിയത്.
കാണാതായതിനെത്തുടർന്ന് വീട്ടുകാർ ഞായറാഴ്ച രാവിലെ ചെങ്ങമനാട് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രി സോമന്റെ മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: രജനി. മകൻ: ആരിഫ്.