y
മാർട്ടിൻ

തൃപ്പൂണിത്തുറ: എരൂർ കപ്പട്ടിക്കടവ് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം വൈറ്റില കണിയാമ്പുഴ ഭാഗത്തുനിന്ന് ഇന്നലെ രാവിലെ കണ്ടെത്തി. എരൂർ മാടപ്പിള്ളി മാർട്ടിനാണ് (45) മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പാലത്തിൽനിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി നാട്ടുകാർ അറിയിച്ചതനുസരിച്ച് തൃപ്പൂണിത്തുറ ഫയർഫോഴ്സെത്തി ഗാന്ധിനഗർ സ്കൂബടീമിന് വിവരം കൈമാറി. സ്‌കൂബ ടീം ഏറെ പരിശ്രമിച്ചിട്ടും കണ്ടെത്താനാകാതെ വൈകിട്ടോടെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെ രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് സ്‌കൂബ ടീം മൃതദേഹം കണ്ടെടുത്തത്. സംസ്കാരം നടത്തി.