aaana
ഊരമന ശ്രീ പെരുംതൃക്കോവിൽ ക്ഷേത്രത്തിലെ ആനപന്തൽ

രാമമംഗലം: ഊരമന ശ്രീ പെരുംതൃക്കോവിൽ ക്ഷേത്രത്തിലെ തിരുവോണ മഹോത്സവവും ആനപ്പന്തൽ സമർപ്പണവും നവീകരിച്ച സോപാന സമർപ്പണവും 2, 3, 4 തീയതികളിൽ നടക്കും. പിച്ചള പൊതിഞ്ഞ് നവീകരിച്ച സോപാനത്തിന്റെ സമർപ്പണം ഇന്ന് വൈകിട്ട് 7.30ന് നടക്കും. നാളെ രാവിലെ 10ന് ക്ഷേത്രം തന്ത്റി പുലിയന്നൂർ ദിലീപൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ആനപ്പന്തലിന്റെ സമർപ്പണം നടക്കും. 4ന് രാവിലെ 9ന് കലാനിലയം അനിൽകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചാരിമേളത്തോടെ ശീവേലിയും തുടർന്ന് മഹാപ്രസാദ് ഊട്ടും. രാത്രി 8ന് ഊരമന അജിതൻ മാരാരുടെ നേതൃത്വത്തിൽ മേജർ സെ​റ്റ് പഞ്ചവാദ്യം.