 
തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ തൃപ്പൂണിത്തുറ കോട്ടയ്‌ക്കകം ലോട്ടസ് നന്ദനം അപ്പാർട്ടുമെന്റിൽ പി. രവിയച്ചൻ (96) നിര്യാതനായി.
1952 മുതൽ 1970 വരെ കേരളത്തിനുവേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച രവിയച്ചൻ 1107 റൺസും 125 വിക്കറ്റും നേടിയിരുന്നു. ടെന്നീസ്, ഷട്ടിൽ, ടേബിൾ ടെന്നീസ്, ബാൾബാഡ്മിന്റൺ തുടങ്ങി വിവിധ കായികവിനോദങ്ങളിലും നേട്ടം കൈവരിച്ചു.
ആർ.എസ്.എസ് ജില്ലാ സംഘചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, കുരുക്ഷേത്ര പ്രകാശൻ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഥകളികേന്ദ്രം, പൂർണത്രയീശ സംഗീതസഭ, പൂർണത്രയീശ സേവാസംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്നീ സംഘടനകളുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. സംസ്കാരം ഇന്ന് നടത്തും. ഭാര്യ: പരേതയായ ലീല. മകൻ: രാംമോഹൻ. മരുമകൾ: ഷൈലജ.