bike
അങ്കമാലി മഞ്ഞപ്ര റോഡിൽ ചരിത്ര ലൈബ്രറിക്കു മുൻപിൽ ബൈക്ക് കാനയിലേക്ക് മറിഞ്ഞ നിലയിൽ

അങ്കമാലി: അപകടം ഒഴിയാതെ അങ്കമാലി മഞ്ഞപ്ര റോഡ് ഇരുചക്രവാഹനങ്ങളം കാറുകളും വശങ്ങളിലേക്ക് ഒതുക്കുമ്പോൾ കാനയിൽ അകപ്പെട്ട് മറയുന്നു.. റോഡിന്റെ നിർമാണം കഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞിട്ട് കാനകൾ നിർമ്മിച്ച് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടുവാൻ അധികൃതർ തയ്യാറായിട്ടില്ല. എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് വഴിയൊരുക്കുമ്പോഴാണ് ഏറേയും അപകടം .കഴിഞ്ഞ ഒരു വാരം മാത്രം മൂന്ന് ബൈക്കുകളും ഒരു കാറുoകാനയിലേക്ക് മറിഞ്ഞു. അളപായം ഇല്ലാത്തതു കൊണ്ട് മാത്രമാണ് വലിയ വാർത്തയാകാത്തത്. അങ്കമാലി മഞ്ഞപ്ര റോസ് ബി.എം.ബി.സി നിലവാരത്തിലാണ് പൂർത്തിയാക്കിയത്.നേരത്തെ ഉണ്ടായിരുന്ന റോഡിനേക്കാൾ മൂന്നടിയിലെറെ ഉയർത്തിലാണ് പുതിയ റോഡ് നിർമ്മിച്ചത് .റോഡിൻ്റെ നിർമ്മാണത്തോടൊപ്പം നടത്തേണ്ട കാനനിർമ്മാണം നടക്കാതെ വന്നതോടെ അപകടം പതിവായി .

.........................................

അടിയന്തരമായി റോഡിനിരുവശവും കാനകൾ നിർമ്മിക്കണം. സ്ലാബ് ഇട്ട് ഈ വഴിയിലൂടെ പോകുന്ന യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുള്ള നടപടി വേണം.

നാട്ടുകാർ