കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) അംഗങ്ങൾക്കായുള്ള സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ നിർവഹിച്ചു.
അംഗങ്ങൾ മരിച്ചാൽ കുടുംബത്തിന് 10ലക്ഷംരൂപ ലഭിക്കും.അംഗങ്ങളുടെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും പദ്ധതിയിൽ ചേരാം. കെ.എച്ച്.ആർ.എ ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ അദ്ധ്യക്ഷത വഹിച്ചു.
പദ്ധതി സംസ്ഥാന ചെയർമാൻ വി.ടി. ഹരിഹരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ്, സംസ്ഥാന സെക്രട്ടറിമാരായ വി. വീരഭദ്രൻ, അബ്ദുൾസമദ്, പദ്ധതി സംസ്ഥാന കൺവീനർ നാസർ താജ്, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, സെക്രട്ടറി കെ.ടി. റഹിം എന്നിവർ പങ്കെടുത്തു.