y

തൃപ്പൂണിത്തുറ: ബി.ആർ.സി തൃപ്പൂണിത്തുറ സംഘടിപ്പിച്ച ഓട്ടിസം ദിന ബോധവത്കരണ പരിപാടികൾ ഭാരതീയ വിദ്യാഭവൻ റമഡിയൽ അദ്ധ്യാപകരായ പി. സുഷി, എ.ജി. ജീവ എന്നിവർ ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസുകൾ നടത്തി. കുട്ടികളുടെ മാതാപിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കു വച്ചു. ഓട്ടിസം സ്പെഷ്യലിസ്റ്റ് അദ്ധ്യാപിക ആശ, ബി.പി.സി ധന്യ ചന്ദ്രൻ, ട്രെയിനർ ടി.വി. ദീപ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.