koodiyattam

കൊച്ചി: കൂടിയാട്ട ഗുരുകുലമായ മൂഴിക്കുളം നേപഥ്യയിൽ 15-ാമത് കൂടിയാട്ട മഹോത്സവം പ്രശസ്ത ഇൻഡോളജിസ്റ്റ് ഡേവിഡ് ഷൂൾമാൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ജി. പൗലോസ്, ഡോ. നരേഷ്, ഡോ. സുധ ഗോപാലകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി. ദിവസവും വൈകി ട്ട് 6.30നാണ് കൂടിയാട്ടം ആരംഭിക്കുക.
ആദ്യദിനമായ ഇന്നലെ തപതീസംവരണം നാടകത്തിലെ ഒന്നാമങ്കം അവതരിപ്പിച്ചു. യൂറോപ്യൻ റിസർച്ച് കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന രംഗവാതരണം ആട്ടപ്രകാരമെഴുതി ചിട്ടപ്പെടുത്തിയത് മാർഗി മധുവാണ്. തുടർന്ന് ഡോ. ജി. ഇന്ദു ഉത്തരരാമചരിതം അവതരിപ്പിച്ചു. ഒൻപതിന് അവസാനിക്കും.