y

തൃപ്പൂണിത്തുറ: ഐക്യ ജനാധിപത്യ മുന്നണി തൃപ്പൂണിത്തുറ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എ. ഇക്ബാൽ അദ്ധ്യക്ഷനായി. ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ മുഖ്യപ്രഭാഷണം നടത്തി. പോളച്ചൻ മണിയൻകോട്, ആർ. വേണുഗോപാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ പി.സി. പോൾ, എം.പി. മുരളീധരൻ, മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ സി. വിനോദ്, ബെയ്സിൽ മൈലന്തറയിൽ, ടി.കെ. ദേവരാജൻ, രാജേഷ് എന്നിവർ പ്രസംഗിച്ചു.