
ചോറ്റാനിക്കര : കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ മേവെള്ളൂർ ശാഖാ യോഗത്തിലെ പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ചിട്ടുള്ള കലാസന്ധ്യയും വിശിഷ്ട വ്യക്തിത്വങ്ങളുടെ ആദരിക്കൽ ചടങ്ങും യൂണിയൻ വൈസ് പ്രസിഡന്റെ രഞ്ജിത്ത് രാജപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.ടി. അജി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അച്ചു ഗോപി, സുനിൽകുമാർ, അനിൽകുമാർ എന്നിവരെ ആദരിച്ചു. തുടർന്ന് കലാസന്ധ്യയും നടന്നു.