swami

കൊച്ചി: കാശിമഠാധിപതി സ്വാമി സംയമീന്ദ്രതീർത്ഥയ്ക്ക് എറണാകുളത്ത് നാളെ വൈകിട്ട് 6.30 ന് വരവേൽപ്പ് നൽകും. അടുത്തമാസം 23വരെ അദ്ദേഹം തിരുമല ദേവസ്വത്തിൽ ഉണ്ടാവും. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ വരവേൽക്കും. തന്ത്രി എസ്. ശ്രീനിവാസ ഭട്ടിന്റെ കാർമ്മികത്വത്തിൽ പൂർണകുംഭം നൽകി ആദരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ ആർ. ശ്രീകുമാർ കമ്മത്ത്, നവീൻ ആർ. കമ്മത്ത് , ഗോവിന്ദ രാജാറാം ഷേണായ്, ടി.എം.വി. രാജേഷ് ഷേണായ്, അഡ്വ. ആർ. രാമനാരായണ പ്രഭു എന്നിവർ അറിയിച്ചു.
സ്വാമിയുടെ കാർമികത്വത്തിൽ ദിവസവും ത്രികാല പൂജകൾ നടത്തും