jac

കൊച്ചി: 'ജാക്കേ... മോനേ... നീ ഈ കിടപ്പു കണ്ടോ. ഒന്നു വിളിക്കെടാ...." വിനോദിന്റെ ഭാര്യ സിന്ധു ചങ്കുപൊട്ടി കരയവേ ചില്ലുപെട്ടിയിലെ തണുപ്പിൽ മരവിച്ചുകിടന്ന യജമാനനെ അവൻ ഒന്ന് നോക്കി. മുൻകാലുകൾ ഉയർത്തി ഫ്രീസറിൽ മുഖം അമർത്തി. ഒരു കുര. പിന്നെ മുരളലോടെ ഫ്രീസറിനോട് ചേർന്നുകിടന്നു.

വിനോദ് ഓമനിച്ചുവളർത്തിയ ജർമ്മൻ ഷെപ്പേഡ് നായ ജാക്കിനെ ചെരുപ്പെറിഞ്ഞതിനെ തുടർന്നുള്ള തർക്കമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഉത്തരേന്ത്യക്കാർ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹൈക്കോടതി ജ‌‌ഡ്ജിയുടെ ഡ്രൈവറായ എറണാകുളം മുല്ലശേരി കനാൽ റോഡിൽ തോട്ടുങ്കൽ പറമ്പിൽ വീട്ടിൽ പി.ബി. വിനോദിന് (53) ജന്മനാട് ഇന്നലെ നിറകണ്ണുകളോടെ അന്ത്യയാത്ര നൽകി.

വിനോദ് ആശുപത്രിയിലായത് മുതൽ വിഷാദത്തിലായ ജാക്കിനെ സമീപത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. സംസ്കാര ചടങ്ങുകൾ തുടങ്ങും മുമ്പ് സഹോദരന്റെ മകൻ അക്ഷയാണ് വിനോദിനെ ഒരുനോക്കുകാണിക്കാൻ ജാക്കിനെ എത്തിച്ചത്.

നായപ്രേമിയായ വിനോദിന്റെ പ്രിയപ്പെട്ടവനായിരുന്നു ജാക്ക്. 'മോനെ" എന്നാണ് ജാക്കിനെ വിളിച്ചിരുന്നത്. മാർച്ച് 13ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ജാക്കിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ചിരുന്നു.

വീട്ടിലെത്തിക്കും മുമ്പ് ഹൈക്കോടതിയിലെ റാംമോഹൻ പാലസിൽ പൊതുദർശനത്തിന് വച്ചപ്പോൾ ജസ്റ്റിസുമാരായ സതീഷ് നൈനാൻ,​ സി.എസ്. സുധ, ശോഭ അന്നമ്മ ഈപ്പൻ, സി.എസ്.ഡയസ്, മുഹമ്മദ് നിയാസ് എന്നിവരും സഹപ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു. ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായിരുന്നു വിനോദ്.

വഴിനടക്കവേ നിറുത്താതെ കുരച്ചതിൽ പ്രകോപിതരായി ഉത്തരേന്ത്യക്കാരായ നാലു പേർ ജാക്കിനെ ചെരുപ്പെറിഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം. ചോദ്യം ചെയ്ത വിനോദിനെ മർദ്ദിച്ചും കഴുത്തു ഞെരിച്ചും മാകരമായി പരിക്കേൽപ്പിച്ചു. 25ന് രാത്രിയിലായിരുന്നു സംഭവം. അബോധാവസ്ഥയിലായ വിനോദ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. റിമാൻഡിലുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഹൈ​ക്കോ​ട​തി​ ​ഡ്രൈ​വ​റു​ടെ
കൊ​ല​:​ ​പ്ര​തി​ക​ളെ​ ​പി​രി​ച്ചു​വി​ട്ടു

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​വ​ള​ർ​ത്തു​നാ​യ​യെ​ ​ചെ​രു​പ്പെ​റി​ഞ്ഞ​ത് ​ചോ​ദ്യം​ ​ചെ​യ്ത​ ​ഹൈ​ക്കോ​ട​തി​ ​ഡ്രൈ​വ​ർ​ ​എ​റ​ണാ​കു​ളം​ ​മു​ല്ല​ശേ​രി​ ​സ്വ​ദേ​ശി​ ​പി.​ബി.​വി​നോ​ദി​നെ​ ​മ​ർ​ദ്ദി​ച്ചു​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​പോ​സ്റ്റ​ൽ​ ​അ​സി​സ്റ്റ​ന്റു​മാ​രും​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സ്വ​ദേ​ശി​ക​ളു​മാ​യ​ ​നാ​ല് ​പ്ര​തി​ക​ളെ​യും​ ​ത​പാ​ൽ​ ​വ​കു​പ്പ് ​ജോ​ലി​യി​ൽ​ ​നി​ന്ന് ​പി​രി​ച്ചു​വി​ട്ടു.​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​ശ്വ​നി​ ​ഗോ​ൾ​ക്ക​ർ​ ​(27​),​ ​കു​ശാ​ൽ​ ​ഗു​പ്ത​ ​(27​),​ ​രാ​ജ​സ്ഥാ​ൻ​ ​സ്വ​ദേ​ശി​ ​ഉ​ത്ക​ർ​ഷ് ​(25​),​ ​ഹ​രി​യാ​ന​ ​സ്വ​ദേ​ശി​ ​ഗോ​ഹാ​ന​ ​ദീ​പ​ക് ​(26​)​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ​ചീ​ഫ് ​പോ​സ്റ്റ് ​മാ​സ്റ്റ​ർ​ ​ജ​ന​റ​ലി​ന്റെ​ ​ന​ട​പ​ടി.

വി​യ്യൂ​ർ​ ​ജ​യി​ലി​ൽ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ക​ൾ​ക്ക് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ജ​യി​ൽ​ ​അ​ധി​കൃ​ത​ർ​ ​വ​ഴി​ ​ഉ​ത്ത​ര​വ് ​കൈ​മാ​റി.​ ​ആ​റ് ​മാ​സം​ ​മു​മ്പാ​ണ് ​ഇ​വ​ർ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​ത്.​ ​പ്രൊ​ബേ​ഷ​ൻ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​അ​ശ്വി​നി​ ​ഗോ​ൾ​ക്ക​റി​ന് ​ക​ട​വ​ന്ത്ര​ ​പോ​സ്റ്റ് ​ഓ​ഫീ​സി​ലും​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​എ​റ​ണാ​കു​ളം​ ​റീ​ജി​യ​ണ​ൽ​ ​ത​പാ​ൽ​ ​ഓ​ഫീ​സി​ലു​മാ​യി​രു​ന്നു​ ​ജോ​ലി.

അ​റ​സ്റ്റി​ലാ​യ​തി​ന് ​പി​ന്നാ​ലെ​ ​പ്ര​തി​ക​ളെ​ ​ത​പാ​ൽ​വ​കു​പ്പ് ​സ​സ്പെ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.​ ​മൃ​ഗീ​യ​ ​മ​ർ​ദ്ദ​ന​ത്തി​ന് ​ഇ​ര​യാ​യ​ ​വി​നോ​ദ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​രി​ച്ച​തോ​ടെ​ ​പ്ര​തി​ക​ൾ​ക്കെ​തി​രെ​ ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സ് ​കൊ​ല​ക്കു​റ്റം​ ​ചു​മ​ത്തി..​ ​എ​ഫ്.​ഐ.​ആ​റും​ ​പ​രി​ഷ്ക​രി​ച്ചു.​ ​ഇ​തി​ന്റെ​ ​പ​ക​ർ​പ്പ് ​ത​പാ​ൽ​ ​വ​കു​പ്പി​നും​ ​കൈ​മാ​റി​യി​രു​ന്നു.