wonderla

കൊച്ചി: രാജ്യത്തെ പ്രമുഖ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സിന്റെ 24-ാം വാർഷികത്തോടനുബന്ധിച്ച് വണ്ടർല കൊച്ചി പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. ഇന്ന് മുതൽ ഏഴ് വരെയുള്ള തീയതികളിൽ സന്ദർശകർക്ക് 1024 രൂപ നിരക്കിൽ മുൻകൂറായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഈ ഓഫർ ഓൺലൈൻ ബുക്കിംഗുകൾക്ക് മാത്രമാണ് ബാധകം.
റംസാനോടനുബന്ധിച്ച് ഏപ്രിൽ 11 മുതൽ 14 വരെയുള്ള ഓൺലൈൻ ബുക്കിംഗുകൾക്ക് 1499 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് + ബിരിയാണി കോംബോ ലഭ്യമാകും. 10, 11, 12 ക്ലാസ്സ് പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികൾക്ക് അസൽ പരീക്ഷാ ഹാൾടിക്കറ്റുകൾ സമർപ്പിച്ച് വണ്ടർല പാർക്കിലെ ടിക്കറ്റിന് 35 ശതമാനം കിഴിവ് നേടാം. ഏപ്രിൽ ആറ് മുതൽ കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക കോംബോ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 1,550 രൂപ മുതൽ ആരംഭിക്കുന്ന ഈ ഓഫറിൽ പാർക്ക് പ്രവേശനത്തിനൊപ്പം ഭക്ഷണവും ലഭിക്കും,

24 വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ സന്ദർശകരുടെ നിരന്തരമായ പിന്തുണയ്ക്കും സ്‌നേഹത്തിനും പകരമായി സാഹസികത നിറഞ്ഞതും സന്തോഷകരവുമായ അനുഭവം വണ്ടർല വാഗ്ദാനം ചെയ്യുന്നുവെന്ന് വണ്ടർലാ ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.