 
പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ദ്വിദിന എം.ബി.എ ഫെസ്റ്റ് ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, പ്രിൻസിപ്പമ ഡോ. സജിനി തോമസ് മത്തായി, എം.ബി.എ മേധാവി ഡോ. ജോജു സി. അക്കര, പ്രൊഫ. അക്ഷയ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ വൈശാഖ്, നിയാസ്, സാന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടത്തി.