കോതമംഗലം: തങ്കളം ദേവഗിരി ശ്രീനാരായണഗുരുദേവ മഹാക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബരസന്ദേശ രഥഘോഷയാത്ര ഇന്നലെ രാവിലെ 9ന് ക്ഷേത്രത്തിൽ നിന്നും പ്രയാണം തുടങ്ങി. എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഭദ്രദീപം കൊളുത്തി.
നെല്ലിമറ്റം, ഉപ്പുകുളം, തലക്കോട്, നേര്യമംഗലം,ചെമ്പൻകുഴി , മാമലക്കണ്ടം, മണികണ്ടംചാൽ, കുട്ടമ്പുഴ, തട്ടേക്കാട്, പാലമറ്റം, വടാട്ടുപാറ ശാഖകളുടെ സ്വീകരണമേറ്റുവാങ്ങി. കരിങ്ങഴ ശാഖയിൽ സമാപിച്ചു. യാത്രയ്ക്ക് യൂണിയൻ പ്രസിഡന്റ് അജിനാരായണൻ, സെക്രട്ടറി പി.എ. സോമൻ,വൈസ് പ്രസിഡന്റ് കെ.എസ്.ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ,കൗൺസിലർമാരായ എം.വി രാജീവ്, ടി.ജി. അനി,യൂത്ത് മൂവ്മെൻ്റ് ജില്ലാ ചെയർമാൻ എം.ബി തിലകൻ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡന്റ് അജി.വി.വി, സെക്രട്ടറി കെ.ജെ. സജി, വനിതാസംഘംപ്രസിഡന്റ് സതി ഉത്തമൻ, സെക്രട്ടറി മിനി രാജീവ് ക്ഷേത്രം കൺവീനർ പി.വി. വാസു തുടങ്ങിയവർ നേതൃത്വം നൽകി.