kaithari-
തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം പി.സി. മോഹനൻ ഏറ്റുവാങ്ങുന്നു

പറവൂർ: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം കൈത്തറി സഹകരണസംഘത്തിലെ തൊഴിലാളി പറവൂത്തറ പീടേക്കൽ പി.സി. മോഹനൻ ഏറ്റുവാങ്ങി. അറുപത് വ‌ർഷത്തോളമായി കൈത്തറി നെയ്ത്ത് തൊഴിലാളിയാണ്. ജക്കാർഡ് തറിയിൽ വൈവിദ്ധ്യങ്ങളായ ഡിസൈനുകളിൽ സാരികൾ നെയ്തെടുക്കുന്നതിന് പ്രത്യേക പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മോഹനൻ രൂപകല്പന ചെയ്ത കേരള സാരിക്ക് വിദേശത്തടക്കം വലിയ പ്രചാരമുണ്ട്. സേവ് ദ ലൂം ഉൾപ്പടെയുള്ള സംഘടനകൾക്കും സാരികൾ നെയ്ത് നൽകുന്നുണ്ട്.