കാലടി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിനെ വിജയിപ്പിക്കുന്നതിനായി മലയാറ്റൂർ പഞ്ചായത്തിലെ വനിതാ സംഘടനകളുടെ സംയുക്ത കൺവെൻഷൻ മുണ്ടങ്ങാമറ്റം സഹൃദയ ലൈബ്രറി ഹാളിൽ നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയ സെക്രട്ടറി ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു. ബിൻസി ജോയി അദ്ധ്യക്ഷയായി. വിജി രജി , ശാരദമോഹൻ , കെ. തുളസി , ആനി ജോസ്,ജനത പ്രദീപ്, സരിത സജീവ്, സതി ഷാജി, ബിന്ദു ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് തോട്ടുവ ലാസ്യ രസിക ടീം അവതരിപ്പിച്ച കൈകൊട്ടി കളി അരങ്ങേറി.