santha-warrier

കൊച്ചി: പ്രമുഖ ഗൈനക്കോളജിസ്റ്റും എറണാകുളം ലക്ഷ്മി ആശുപത്രി ഡയറക്ടറും ചീഫ് ഗൈനക്കോളജിസ്റ്റുമായ തിരുമുപ്പത്ത് വാരിയത്ത് ഡോ. ശാന്താ വാര്യർ (84) നിര്യാതയായി. പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ ഡോ. കെ.കെ.ആർ വാര്യരുടെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് 10ന് കോലഞ്ചേരി കറുകപ്പിള്ളി വാരിയത്ത്.
പത്തുവർഷത്തോളം സർക്കാർ സർവീസിൽ ജോലിചെയ്തശേഷമാണ് 1979ൽ ഡോ. ശാന്തയും ഭർത്താവ് ഡോ. കെ.കെ.ആർ വാര്യരും ചേർന്ന് എറണാകുളത്ത് ലക്ഷ്മി ഹോസ്പിറ്റൽ സ്ഥാപിച്ചത്. സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ചികിത്സയ്ക്കാണ് ലക്ഷ്മി ഹോസ്പിറ്റലിൽ എന്നും പ്രാധാന്യം.

മക്കൾ: ടി.ആർ. പ്രദീപ് (അനു), ഡോ. ടി.ആർ. പ്രമോദ് വാര്യർ. മരുമകൾ: മഴുവന്നൂർ വാരിയത്ത് എം.എസ്. രതി.