icl

കൊച്ചി: ഐ. സി.എൽ ഫിൻകോർപ്പിന്റെ പുതിയ എൻ.സി.ഡികളുടെ വിപണനം ഏപ്രിൽ അഞ്ചിന് ആരംഭിക്കും. നിക്ഷേപകർക്ക് ആകർഷകമായ ആദായ നിരക്കും ഫ്‌ളെക്‌സിബിൾ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ എൻ. സി. ഡികളാണ് പുറത്തിറക്കുന്നത്.
എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ തയാറാക്കിയിരിക്കുന്നത്. 1000 മുഖവിലയുള്ള ഇഷ്യൂ ഏപ്രിൽ 23 വരെ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10,000
രൂപയാണ് .
68 മാസത്തെ കാലാവധിയിൽ 13.73 ശതമാനം വരുമാനത്തോടെ ഇരട്ടി തുക ലഭിക്കും, 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12.00 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11.00 ശതമാനം എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയർന്ന പലിശ നിരക്ക്.
ഇതിലൂടെ സമാഹരിക്കുന്ന പണം സ്വർണ പണയ സേവനം ശാക്തീകരിക്കുവാനും നൂതനമായ സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുവാനുമാണ് ഉപയോഗിക്കുകയെന്ന് ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു.