മൂവാറ്റുപുഴ: പെൻഷൻകാർക്ക് 2021 മുതൽ ലഭിക്കേണ്ട 39 മാസത്തെ ഡി.ആർ കുടിശി​ക അനുവദിക്കാതെയുള്ള ഗവൺ​മെന്റ് ഉത്തരവിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ട്രഷറിക്ക് മുമ്പിൽ ഗവണ്മെന്റ് ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. പ്രസിഡന്റ് ഡൊമിനിക് തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗം വി.ടി​.പൈലി സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി ഒ.എം. തങ്കച്ചൻ, സ്റ്റേറ്റ് കൗൺസിൽ അംഗം മാത്യ ഫിലിപ്പ്,വനിതാ ഫോറം സംസ്ഥാന അംഗം റജീന. ജില്ലാ കമ്മറ്റി അംഗങ്ങളായ സി.സി. കുഞ്ഞുമുഹമ്മദ്, വി.എം. നാസർ ഘാൻ, വി.വി.ഐസക്, ഗിരിജ ദേവി എസ്, പി. എസ്. ഷബീബ് എന്നിവർ സംസാരി​ച്ചു.