nda

മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.സംഗീതാ വിശ്വനാഥൻ ജില്ലാ കളക്ടർ ഷീബ ജോർജിന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ തുടങ്ങിവർ ഒപ്പമുണ്ടായിരുന്നു. ഒരു സെറ്റ് പത്രികയാണ് സമർപ്പിച്ചിട്ടുള്ളത്. എൻ.ഡി.എ മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവെൻഷൻ ബി.ജെ.പി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി എറണാകുളം ജില്ല വൈസ് പ്രസിഡന്റ് ഇ.ടി. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.