music

കൊച്ചി: വിവിധഭാഷകളിൽ 201 ഗാനങ്ങൾ പാടി ലോക റെക്കാഡ് സ്വന്തമാക്കാനുള്ള യുവാവിന്റെ പാട്ട് മാരത്തൺ നാളെ പനമ്പിള്ളി നഗർ വുഡൻ ഷീൽഡ് അക്കാഡമിയിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വാത്തുരുത്തി വലിയമരത്തിങ്കൽ ആന്റണി സിജോ അമരേഷാണ് പാട്ടിനൊപ്പം സ്വന്തമായി ഗിത്താറും വായിച്ച് മാരത്തണിനൊരുങ്ങുന്നത്. രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടി 8 മണിക്കൂറിലേറെ നീണ്ടുനിൽക്കും. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്ന് പാശ്ചാത്യസംഗീതം പഠിച്ചിട്ടുള്ള സിജോ മ്യൂസിക് ഡയറക്ടർ ഹിഷാം അബ്ദുൽ വഹാബിന്റെ ശിക്ഷണത്തിൽ മ്യൂസിക് പ്രൊഡക്ഷനും അഭ്യസിച്ചിട്ടുണ്ട്.