കോലഞ്ചേരി: കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങി കുടുങ്ങിയ ഗൃഹനാഥനെയും സഹായിയെയും ഫയർഫോഴ്സ് രക്ഷിച്ചു. കിഴക്കമ്പലം പോഞ്ഞാശേരി മിനിക്കവല എലഞ്ഞിക്കാട് അഹമ്മദ് ബന്ധുവായ അജി എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ അഹമ്മദിന്റെ കിണറിൽ കു‌ടുങ്ങിയത്. തുടർന്ന് ഫയർഫോഴ്സ് പട്ടിമറ്റം യൂണി​റ്റെത്തി​ ഇരുവരെയും രക്ഷിച്ച് കരയ്ക്കെത്തിച്ചു. സ്​റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ നേതൃത്വം നൽകി.