
ആലുവ: എടയാർ തോട്ടുവയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പുതുച്ചേരിയിൽ നിന്നുള്ള 3.5 ലിറ്റർ മദ്യവുമായി ബീഹാർ മധോപൂർ സ്വദേശി സന്തോഷ് മുഖിയ (36) അറസ്റ്റിലായി. എടയാറിലെ വാടക വീട്ടിൽ നിന്ന് മദ്യം കണ്ടെടുത്ത ശേഷം പ്രതി ജോലി ചെയ്തിരുന്ന എടയാർ ഓയിൽ കമ്പനിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വാടക വീട് കേന്ദ്രീകരിച്ച് മദ്യവില്പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വരാപ്പുഴ എക്‌സൈസ് ഇൻസ്‌പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വീട്ടുടമയ്ക്ക് നോട്ടീസ് നൽകി.