 
വൈപ്പിൻ: വ്യാസ വംശോദ്ധാരിണി സഭ ചെറായി രക്തേശ്വരി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തന്ത്രി വേഴേപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിയുടെയും മേൽശാന്തി അരുൺ ദാസിന്റെയും കാർമ്മികത്വത്തിൽ കൊടിയേറി. 8ന് ആറാട്ടോടെ സമാപിക്കും. 3 ന് രാത്രി 8.30 ന് ചാക്യാർകൂത്ത്. 4 ന് രാവിലെ 9 മുതൽ സമ്പൂർണ്ണ നാരയണീയം. പാരായണം . 5 ന് രാത്രി 8 ന് കുറത്തിയാട്ടം. 6 ന് രാവിലെ 10 ന് ഗ്രാമപ്രദക്ഷിണം. വൈകീട്ട് 6.30 ന് ലളിതസഹസ്രനാമ പ്രാധാന്യം. 7 ന് മഹോത്സവം. വൈകീട്ട് 4 ന് പകൽപൂരം. രാത്രി 8.30 ന് ചിലപ്പതികാരം. നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും. 8 ന് രാവിലെ 9 മുതൽ ദേവീമാഹാത്മ്യപാരായണം. 11 ന് ആറാട്ട് സദ്യ. വൈകീട്ട് 5 ന് ആറാട്ട് .രാത്രി 11.30 ന് മഹാഗുരുതിയും കലംപൂജയും.