
കൊച്ചി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് മുതൽ ആറു വരെ നടക്കും. എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അപേക്ഷകൾ ഈ പരിശീലന കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. കണയന്നൂർ താലൂക്ക് പരിധി - മഹാരാജാസ് കോളേജ്, കൊച്ചി താലൂക്ക് പരിധി - ഔവർ ലേഡീസ് കോൺവെന്റ് എച്ച്.എസ്.എസ് തോപ്പുംപടി, പറവൂർ താലൂക്ക് പരിധി - ഗവ. ബോയ്സ് എച്ച്.എസ്.എസ്, പറവൂർ, ആലുവ താലൂക്ക് പരിധി - യു.സി കോളേജ്, കുന്നത്തുനാട് താലൂക്ക് പരിധി - ഗവ. ബോയ്സ് എച്ച്.എസ്.എസ് പെരുമ്പാവൂർ, മൂവാറ്റുപുഴ താലൂക്ക് പരിധി - നിർമ്മല കോളേജ്, മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് പരിധി - മാർ ബേസിൽ എച്ച്.എസ്.എസ്, കോതമംഗലം