കാക്കനാട്: കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടുന്നതിന്റെ ഭാഗമായി പടമുഗൾ സിവിൽ ലൈൻ റോഡിലെ കാന നിർമ്മാണം അശാസ്ത്രീയമാണെന്ന് ചൂണ്ടികാട്ടി പരിസര വാസികൾ കെഎംആർഎൽ ന് പരാതി നൽകി. പടമുകൾ സിവിൽ ലൈൻ റോഡിൽ നിന്ന് പീച്ചംമ്പിള്ളി റോഡിലേക്ക് കാന നിർമ്മിച്ച് മലിനജലം ഒഴുക്കുന്നതിനെരെയാണ്തൃക്കാക്കര നഗരസഭാ കൗൺസിലർ സുബൈദ റസാക്ക്,​ മെട്രോ എൻക്ലേവ് റെസിഡന്റ്ഷ്യൽ അസോസിയേഷൻ ഭാരവാഹികളായ

നന്ദകുമാർ നായർ, നാസർ പീച്ചംമ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ കെ.എം.ആർ.എൽ

പ്രൊജക്ട് ഡയറക്ടർ റാം നവാസിനാണ് പരാതി നൽകിയത്.

ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന താഴ്ന്ന പ്രദേശമായ ഇവിടെ സാധാരണ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. കാനയിൽ നിന്നുള്ള മലിന ജലം കൂടി ഇവിടേക്ക് ഒഴുക്കിയാൽ വെള്ള കെട്ട് രൂക്ഷമാകുമെന്ന് പരാതിക്കാർ പറഞ്ഞു.